ക്വാളിറ്റി ഗ്രൂപ്പ് വക്രയിൽ മാൾ നിർമ്മിക്കും

Posted on: August 8, 2016

Quality-Group-Global-Real-E

ദോഹ : ക്വാളിറ്റി ഗ്രൂപ്പ് ഇന്റർനാഷണൽ ദോഹ വക്രയിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കും. ഷെയ്ഖ് അഹമ്മദ് ബിൻ സൗദ് അൽ അബ്ദുറഹ്മാൻ അൽ താനിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ റിയൽഎസ്‌റ്റേറ്റ് കമ്പനിയുമായി ചേർന്നാണ് മാൾ നിർമ്മിക്കുന്നത്. 160,000 ചതുരശ്രയടി വിസ്തീർണമുള്ള മാൾ 2017 പകുതിയോടെ പൂർത്തിയാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ സൗദ് അൽ അബ്ദുറഹ്മാൻ അൽ താനിയും ക്വാളിറ്റി ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ഷംസുദ്ദീൻ ഒളകരയും ഒപ്പുവെച്ചു.

സൂപ്പർമാർക്കറ്റ്, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ, ഫാർമസി, മണിഎക്‌സ്‌ചേഞ്ച്, ലോണ്ടറി തുടങ്ങിയവ ഉൾപ്പെടുന്ന മാൾ ലോകോത്തര ഷോപ്പിംഗ് അനുഭവം സന്ദർശകർക്കു നൽകുമെന്ന് ക്വാളിറ്റി ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ഷംസുദ്ദീൻ ഒളകര പറഞ്ഞു.