റോസമ്മ തോമസ് നിര്യാതയായി

Posted on: August 7, 2016

Rossamma-Thomas-usa-Big

ന്യൂജേഴ്‌സി : പാലാ കൊഴുവനാൽ പൂവക്കുളം പരേതനായ റിട്ടയേഡ് അധ്യാപകൻ കെ.ടി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (84) ഓഗസ്റ്റ് അഞ്ചിനു വെളളിയാഴ്ച വൈകിട്ട് ന്യുജേഴ്‌സിയിൽ നിര്യാതയായി. പൊതുദർശനം ഓഗസ്റ്റ് 7 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ കോസ്റ്റലൊ റനിയൻ ഫ്യൂണറൽ (568 മിഡൽ സെക്‌സ് അവന്യു, മെട്ടച്ചൻ, ന്യൂജേഴ്‌സി -08840.

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 8 ന് തിങ്കളാഴ്ച രാവിലെ 10.15 ന് ന്യൂജേഴ്‌സി സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ (32 എലം അവന്യു, മെട്ടച്ചൻ -08840).

മക്കൾ : കുസുമം സ്റ്റീഫൻ (ന്യൂജേഴ്‌സി), ബ്രയാൻ തോമസ് (ന്യൂജേഴ്‌സി), ബീനാ ഫ്രാൻസിസ് (ബോസ്റ്റൻ), ഷൈൻ ജോസ് (ന്യൂജേഴ്‌സി), സുശീല ബെന്നി (കാനഡ), റെജി ഏബ്രഹാം (ഹരിപ്പാട് പായിപ്പാട്), എയ്ഞ്ചൽ തോമസ് (ന്യുജേഴ്‌സി), രാജേഷ് തോമസ് (ന്യൂജേഴ്‌സി).

മരുമക്കൾ : സ്റ്റീഫൻ മാഞ്ചേരി (ന്യൂജേഴ്‌സി), വത്സമ്മ ബ്രയൺ(ന്യൂജേഴ്‌സി), ഫ്രാൻസീസ് കുന്നുംപുറത്ത് (ബോസ്റ്റൺ), ജോസ് കണ്ണങ്കര (ന്യൂജേഴ്‌സി), ബെന്നി ജോസഫ് പുത്തേട്ട് (കാനഡ), എബ്രഹാം മാത്യു കുന്നുപറമ്പിൽ (ഹരിപ്പാട്, പായിപ്പാട്).

പരേതയുടെ ആത്മശാന്തിക്കുവേണ്ടി കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 9) രാവിലെ 6.30 ന് കുർബാനയും മറ്റ് തിരുക്കർമ്മങ്ങളുമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കുസുമം : 732 221 3533, സുബിൻ മാഞ്ചേരി : 732 589 0718, വർഗീസ് മാഞ്ചേരി : 908 247 2035