ഹെർബലൈഫ് ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ന്യൂട്രീഷൻ സ്‌പോൺസർ

Posted on: July 28, 2016

Herbalife-Logo-Big

കൊച്ചി : ന്യൂട്രീഷൻ കമ്പനിയായ ഹെർബലൈഫ് ഇന്റർനാഷണൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ന്യൂട്രീഷൻ സ്‌പോൺസറാകും. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനുമായുള്ള പങ്കാളിത്തം കമ്പനി പ്രഖ്യാപിച്ചു.

സ്‌പോർട്‌സ് സ്‌പോൺസർഷിപ്പ് ഹെർബലൈഫിന്റെ പ്രവർത്തനമൂല്യങ്ങളുടെ ഭാഗമാണെന്ന് കമ്പനി വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ അജയ് ഖന്ന പറഞ്ഞു. മികച്ച പോഷണത്തിനും ആരോഗ്യപ്രദവും സജീവവുമായി ജീവിതശൈലിക്കുമായി സമർപ്പിച്ചിട്ടുള്ള പ്രസ്ഥാനമെന്ന നിലയിൽ ഇന്ത്യൻ ഒളിമ്പിക് ടീമിനുള്ള സ്‌പോൺസർഷിപ്പ് നിർണായകമായ ചുവടുവയ്പാണ്. ഹെർബലൈഫിൽ നിന്നും ദേശീയ ഒളിമ്പിക് ടീമിന്റെ ഈ സ്‌പോൺസർഷിപ്പ് ഇതാദ്യമാണ്.

റിയോ ഒളിമ്പിക്‌സിൽ തുടങ്ങി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി ദീർഘകാല പങ്കാളിത്തത്തിനാണ് ഹെർബലൈഫ് ലക്ഷ്യമിടുന്നത്. സ്‌പോർട്‌സിന്റെയും കായികതാരങ്ങളുടെയും വികസനത്തിന് സ്‌പോർട്‌സ് ഫെഡറേഷനുകളെ കണ്ടെത്തി ഹെർബലൈഫ് പ്രോത്സാഹിപ്പിക്കുമെന്ന് അജയ് ഖന്ന പറഞ്ഞു.