ഡാബർ ഡിസ്‌കാരിയയെ ഏറ്റെടുത്തു

Posted on: July 19, 2016

Dabur-Logo-Big

ന്യൂഡൽഹി : ഡാബർ സൗത്ത്ആഫ്രിക്കയിലെ കോസ്‌മെറ്റിക്‌സ് നിർമാണ-വിപണന കമ്പനിയായ ഡിസ്‌കാരിയയെ ഏറ്റെടുത്തു. സബ്‌സിഡയറിയായ ഡാബർ ഇന്റർനാഷണൽ മുഖേന ഡിസ്‌കാരിയയുടെ 100 ശതമാനം ഓഹരികളും ഡാബർ സ്വന്തമാക്കി.

ഏറ്റെടുക്കൽ സൗത്ത്ആഫ്രിക്കൻ വിപണിയിലേക്കുള്ള ഡാബറിന്റെ പ്രവേശനം സുഗമമാക്കും. ഡാബറിന് ഇപ്പോൾ നൈജീരിയയിലും ഈജിപ്തിലും പ്ലാന്റുകളുണ്ട്. സൗത്ത്ആഫ്രിക്കയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനും ഡാബറിന് പദ്ധതിയുണ്ട്.