പാലേരി രമേശന് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡ്

Posted on: July 19, 2016

Rameshan-Paleri-Big

കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വാഗ്ഭടനാനന്ദ ഗുരുദേവൻ സ്ഥാപിച്ച ഊരാളുങ്കൽ സൊസൈറ്റിയെ ലോകത്തെ തന്നെ ഏറ്റവും വലിയ സഹകരണസംഘമായി ഉയർത്തിക്കൊണ്ടുവന്നതും തൊഴിലാളിക്ഷേമത്തിനായി ആത്മാർപ്പണം ചെയ്തതും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ വർഷത്തെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് രാമാശ്രമം ഉണ്ണീരിക്കുട്ടി ട്രസ്റ്റ് ചെയർമാൻ എം. മുകുന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ട്രസ്റ്റിന്റെ സ്ഥാപകനായ എം.എ. ഉണ്ണീരിക്കുട്ടിയുടെ നിര്യാണത്തിനു ശേഷമാണ് രാമാശ്രമം അവാർഡിന് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡ് എന്ന് നാമകരണം ചെയ്തത്. എം. മുകുന്ദൻ ചെയർമാനും, പി. വത്സല, അഡ്വ. എ. ശങ്കരൻ എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് ഈ വർഷത്തെ അവാർഡ് ജേതാവിനെ നിശ്ചയിച്ചത്. വാർത്താസമ്മേളനത്തിൽ പി. വത്സല, മാനേജിംഗ് ട്രസ്റ്റി എം.എ. ശിഷൻ, അഡ്വ. എ. ശങ്കരൻ എന്നിവരും പങ്കെടുത്തു.