ഡോ. കെ. ടി. റബീഉള്ളയ്ക്ക് റോട്ടറി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്

Posted on: July 17, 2016

Dr-KT-Rabeeullah-Big

ദോഹ : ഡോ. കെ.ടി റബീഉള്ളയ്ക്ക് റോട്ടറി ഇന്റർനാഷണലിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റോയലാണ് അവാർഡ് സമ്മാനിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഡോ. റബീഉള്ള നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. ജൂലൈ 20 ന് ലണ്ടൻ ഹൗസ് ഓഫ് പാർലമെന്റിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ഡോ. കെ.ടി. റബീഉള്ള നാസീം അൽ റാബിയ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് എന്നിവയുടെ ചെയർമാനാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മെഡിക്കൽ മാനേജ്‌മെന്റ് അറിയിച്ചു.