സിനിഹോം ടെക്‌നോളജിയുമായി സിനിസോഫ്റ്റ്

Posted on: July 16, 2016

കൊച്ചി : ഓവർ ദി ടോപ്പ് സാങ്കേതിക വിദ്യാധിഷ്ഠമായി ലൈവ
ടിവി, സിനിമകൾ മറ്റ് വിനോദ പരിപാടികളും, സ്മാർട്ട് ടിവി, സ്മാർട്ട ഫോൺ, ഗെയ്മിംഗ് ഗാഡ്ജറ്റുകൾ, കംപ്യൂട്ടർ, ടാബ്‌ലറ്റ്, തുടങ്ങിയവയിലുടെ ആസ്വദിക്കാവുന്ന പദ്ധതിയുമായി സിനിസോഫ്റ്റ്. വിദേശ സിനിമകൾ ഇന്ത്യയിലും ലഭ്യമാക്കും. ക്ലൗഡ് അടിസ്ഥാനമാക്കി വിനോദ മേഖല ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും എത്തിക്കുന്ന ഇ-കൊമേഴ്‌സ് വിപണന തന്ത്രമാണ് സിനിസോഫ്റ്റിന്റെ സിനിഹോം പദ്ധതി.

അനിയന്ത്രിതവും, നിയന്ത്രിതവുമായ ഇന്റർനെറ്റ് നെറ്റ്‌വർക്കിൽ ഒരേ രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഓവർ ദി ടോപ്പ്. ലോകത്തെവിടെയുമുളള പ്രോഗ്രാം നിർമ്മിതാക്കൾക്കും, ഉടമസ്ഥർക്കും, സിനിമ നിർമ്മിതാക്കൾക്കും വരുമാനത്തിന്റെ വിതരണവും സാധ്യമാക്കും. പ്രിയപ്പെട്ടവരുടെ വിവാഹം, പാർട്ടികൾ തുടങ്ങിയവ ലോകത്തെവിടെയും ലൈവ് സ്ട്രീമിംഗ് വഴി ലഭ്യമാക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 2000 ത്തോളം മലയാളം സിനിമയുടെ ലൈബ്രറി സിനിഹോമിൽ ഇപ്പോൾ തന്നെ ലഭ്യമാണെന്നും സിനിസോഫ്റ്റ് എം.ഡി അനിൽ നായർ പറഞ്ഞു.

തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും പരിപാടികൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഇന്ത്യ, യുകെ, അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിലുളളവർക്കാണ് തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാക്കുക. സിനിമ സീരിയൽ നിർമ്മാതാക്കൾക്ക് ലോക വിപണി തുറന്നു കൊടുക്കുന്നതിലൂടെ വരുമാനവും വിനോദമേഖലയുടെ ഉണർവും ലക്ഷ്യമിടുന്നതായി അനിൽ നായർ കൂട്ടിച്ചേർത്തു.

ടെലിവിഷൻ ചാനലുകൾക്ക് സിനിഹോമിന്റെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും, സിനിസോഫ്റ്റിന്റെ സബ്‌സക്രൈബർ മാനേജമെന്റ്, സിസ്റ്റം, കണ്ടന്റ് മാനേജമെന്റ് തുടങ്ങിയ സംവിധാനങ്ങൾ പ്രയോജന പ്രദമാക്കുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ
ഒ.കെ ബൽരാജ് പറഞ്ഞു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിസോഫ്റ്റ് ഡയറക്ടർ ഹബീബ് പി.എ, പ്രഫ. തുറവൂർ വിശ്വംഭരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.