സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിക്ക് സക്‌സസ് കേരള പുരസ്‌കാരം

Posted on: July 14, 2016

Swami-Gururethnam-Big

തിരുവനന്തപുരം : സക്‌സസ് കേരള ഫൗണ്ടേഷന്റെ 2015-2016 വർഷത്തെ കർമശ്രേഷ്ഠ പുരസ്‌കാരത്തിന് ശാന്തിഗിരി ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയെ തെരഞ്ഞെടുത്തു. ഡോ. എം. ആർ തമ്പാൻ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കാഷ് അവാർഡ്, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.

തിരുവനന്തപുരത്ത് പാളയം പബ്ലിക് ലൈബ്രറി ഹാളിൽ ജൂലൈ 17 ന് വൈകുന്നേരം നാലു മണിക്ക് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി ശശി പുരസ്‌കാരം സമ്മാനിക്കും. വി എസ് ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. എം ആർ തമ്പാൻ, ടി പി ശ്രീനിവാസൻ, കരമന ജയൻ, എം. എസ് ഫൈസൽഖാൻ തുടങ്ങിയവർ പങ്കെടുക്കും.