അമാൽഗം ഫ്രോസൺ ഫുഡ്‌സ് കൺവീനിയൻസ് സ്‌റ്റോർ പനമ്പള്ളിനഗറിൽ

Posted on: July 12, 2016

Amalgam-Frozen-Foods-Big

കൊച്ചി : അമാൽഗം ഫുഡ്‌സിന്റെ ആദ്യത്തെ ഫ്രോസൺ ഫുഡ് കൺവീനിയൻസ് സ്‌റ്റോറായ ബുഫെ എറണാകുളം പനമ്പള്ളി നഗറിൽ തുറക്കും. ഗുണനിലവാരത്തിൽ യാതൊരു കുറവും സംഭവിക്കാതെ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ ശീതീകൃത ഭക്ഷ്യവസ്തുക്കൾ എത്തിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

അനുയോജ്യമായ ശീതീകൃത വിതരണ സംവിധാനം സാധ്യമാക്കുന്നതിനാണ് അമാൽഗം പ്രത്യേക ഫ്രോസൺ ഫുഡ് കൺവീനിയൻസ് സ്‌റ്റോറുകൾ തുറക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാമുള്ള ശീതീകൃത ഭക്ഷണ വിതരണ സംഭരണ ശൃംഖലയുടെ സഹായത്തോടെയാണിത്.

അമാൽഗത്തിന്റെ ശീതീകൃത ഭക്ഷ്യോത്പന്ന ഫാക്ടറികളിൽ നിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് നൂറിൽപരം വ്യത്യസ്ത ബുഫെ ഉത്പന്നങ്ങൾ എത്തിക്കുകയാണ് ബുഫെ ഫ്രോസൺ കൺവീനിയൻസ് സ്‌റ്റോറുകളുടെ ലക്ഷ്യം. വ്യത്യസ്ത ഉത്പന്നങ്ങൾ ആളുകൾക്ക് രുചിച്ചു നോക്കാനുതകുന്ന എക്‌സ്പീരിയൻസ് സെന്ററുകൾ കൂടിയായിരിക്കും ഇവ.

ഇ-കൊമേഴ്‌സ്‌ഡെലിവറി പോയിന്റായും സ്‌റ്റോറുകൾ പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് ബുഫെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി ഹോം ഡെലിവറി ഓർഡർ ചെയ്യാം. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളം സ്‌റ്റോറുകളുടെ പ്രവർത്തനം തുടങ്ങാനാണ് അമാൽഗം ഫുഡ്‌സിന്റെ ലക്ഷ്യം.