ഫ്രീഡം 251 ഫോണുകളുടെ വിതരണം നാളെ മുതൽ

Posted on: July 7, 2016

Freedom-251-Big

ന്യൂഡൽഹി : റിംഗിംഗ് ബെൽസ് കമ്പനിയുടെ ഫ്രീഡം 251 സ്മാർട്ട്‌ഫോണുകളുടെ വിതരണം നാളെ ആരംഭിക്കും. ആദ്യഘട്ടത്തിൽ 5000 ഫോണുകളാണ് വിതരണം ചെയ്യുന്നത്. സർക്കാർ പിന്തുണയുണ്ടെങ്കിൽ 251 രൂപയ്ക്ക് രണ്ട് ലക്ഷം സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്യാൻ തയാറാണെന്ന് റിംഗിംഗ് ബെൽസ് ഡയറക്ടർ മൊഹിത് ഗോയൽ പറഞ്ഞു.

30,000 പേരാണ് ഫ്രീഡം 251 ഫോണിനായി ബുക്ക് ചെയ്തിട്ടുള്ളത്. ഏഴ് കോടി ആളുകൾ സൈൻഅപ് ചെയ്തിട്ടുണ്ട്. ഹൈക്ക് മെസഞ്ചർ, ഭാരതി സോഫ്റ്റ് ബാങ്ക് തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ നിർമാതാക്കളുമായുള്ള കൂട്ടുകെട്ടിലാണ് വില കുറയ്ക്കാനാകുന്നതെന്നും മൊഹിത് ഗോയൽ വ്യക്തമാക്കി.

699-999 നിരക്കിലുള്ള നാല് ഫീച്ചർഫോണുകളും 3,999-4,499 നിരക്കിലുള്ള രണ്ട് സ്മാർട്ട്‌ഫോണുകളും റിംഗിംഗ് ബെൽസ് പുറത്തിറക്കിയിട്ടുണ്ട്.