മഹീന്ദ്ര ടുവീലറിൽ വിആർഎസ്

Posted on: July 7, 2016

MahindraTwowheeler-showroomമുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര ടുവീലർ ബിസിനസ് പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു. 250 ജീവനക്കാർ വോളണ്ടറി റിട്ടയർമെന്റിന് വിധേയരാകേണ്ടിവരും.

മഹീന്ദ്ര 2008 ൽ ആണ് ടൂവീലർ ബിസിനസിൽ പ്രവേശിച്ചത്. 2015-16 കമ്പനിയുടെ ഇരുചക്രവാഹന വില്പനയിൽ 12.7 ശതമാനം കുറവുണ്ടായി. മോജോ മോട്ടോർസൈക്കിളും ഗസ്‌റ്റോ സ്‌കൂട്ടറുമാണ് വില്പനയിൽ മികച്ചു നിൽക്കുന്നത്.

ടൂ വീലർ ബിസിനസിൽ ലക്ഷ്യം നേടാൻ കഴിയാത്ത സാഹചര്യത്തിലാണ് വിആർഎസ് എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.