നെസ്റ്റ് 3ജി സ്മാർട്ട്‌ഫോൺ വിപണിയിൽ

Posted on: May 24, 2016

Josh-mobile-Nest-white-Bigന്യൂഡൽഹി : ജോഷ് മൊബൈൽസ് നെസ്റ്റ് 3ജി സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു. അതിവേഗ വീഡിയോ ബ്രൗസിംഗ്, ഗെയിമിംഗ് എന്നിവ നെസ്റ്റിൽ സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

4 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ. കിറ്റ്കാറ്റ് 4.4 ഓപറേറ്റിംഗ് സിസ്റ്റം. 1.2 ജിഗഹെർട്‌സ് ക്വാഡ്‌കോർ പ്രോസസർ. 256 എംബി റാം. 512 എംബി റോം, 32 ജിബി വരെ വർധിപ്പിക്കാനാകും. 1500 എംഎഎച്ച് ബാറ്ററി. 3 മെഗാപിക്‌സൽ റിയർ ക്യാമറ. ഒരു വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബജറ്റ് ശ്രേണിയിലുള്ള ഈ ഡ്യുവൽ സിം സ്മാർട്ട്‌ഫോണിന്റെ വില 3,499 രൂപ. ഇ-കൊമേഴ്‌സ് പോർട്ടലുകൾക്കൊപ്പം റീട്ടെയ്ൽ ഷോപ്പുകളിലും നെസ്റ്റ് 3ജി സ്മാർട്ട്‌ഫോൺ ലഭ്യമാണ്.