ഗോദ്‌റെജ് അപ്ലയൻസസ് മോസ്റ്റ് പ്രോമിസിംഗ് ബ്രാൻഡ്

Posted on: May 14, 2016

Godrej-Appliances-Big

കൊച്ചി : എഷ്യയിലെ മോസ്റ്റ് പ്രോമിസിംഗ് ബ്രാൻഡായി ഗോദ്‌റെജ് അപ്ലയൻസസ് തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ഗോദ്‌റെജ് അപ്ലയൻസസിന് ഈ അംഗീകാരം ലഭിക്കുന്നത്. ഏഷ്യയിലെ പ്രമുഖ ബ്രാൻഡ് റേറ്റിംഗ് ആൻഡ് റാങ്കിംഗ് കമ്പനിയായ വേൾഡ് കൺസൾട്ടിംഗ് ആൻഡ് റിസേർച്ച് കോർപറേഷനാണ് തെരഞ്ഞെടുപ്പു നടത്തിയത്.

ബ്രാൻഡ് ശക്തിയുടേയും മികച്ച പാരമ്പര്യത്തിന്റേയും പ്രധാന്യം വ്യക്തമാക്കുന്നതാണ് ഈ അംഗീകാരമെന്നു ഗോദ്‌റെജ് അപ്ലയൻസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് തലവനുമായ കമൽ നന്ദി പറഞ്ഞു.