May 2024
വല്ലാർപാടം ടെർമിനലിന് മികച്ച നേട്ടം
Posted on: May 4, 2016
കൊച്ചി : വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിന് പുതിയ ധനകാര്യ വർഷത്തിന് മികച്ച തുടക്കം. ചരിത്രത്തിലാദ്യമായി ഒരു മാസം 40,000 ൽപ്പരം ടി ഇ യു കണ്ടെയ്നറുകളാണ് ഏപ്രിലിൽ കൈകാര്യം ചെയ്തത്. മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 29% വർധന കൈവരിച്ചു.
ശരിയായ ദിശയിൽ ആരോഗ്യകരമായ മുന്നേറ്റം നടന്നുവരുന്നതിൽ സന്തോഷമുണ്ടെന്ന് ഡി പി വേൾഡ് കൊച്ചിയുടെ സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു. 2016 ജനുവരി-മാർച്ച് കാലയളവിൽ 32 % വളർച്ചയുണ്ടായി. കൊച്ചി പോർട്ട് ട്രസ്റ്റുമായി സഹകരിച്ച് പുതിയ സർവീസുകൾ ആരംഭിക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ പ്രധാന ഷിപ്പിംഗ് ലൈനുകളുമായി കണക്ടീവിറ്റി ഉണ്ട്. ദക്ഷിണേന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ചരക്കെത്തിക്കുവാൻ വിപുലമായ റോഡ്-റെയിൽ സംവിധാനം നിലവിലുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി.
TAGS: DP World | Vallarpadam ICTT |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്