മൊബൈൽ ഓൺലി ബാങ്കിംഗുമായി ഡിബിഎസ്

Posted on: April 27, 2016

DBS-Bank--Mobile-App-Big

മുംബൈ : സിംഗപ്പൂർ ആസ്ഥാനമായുള്ള ഡിബിഎസ് ബാങ്ക് മൊബൈൽ ഓൺലി ബാങ്കിംഗ് – ഡിജിബാങ്ക് പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5 ദശലക്ഷം ഇടപാടുകാരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഡിബിഎസ് ബാങ്ക് സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു.

ഡിബിഎസിന് ഇപ്പോൾ ഇന്ത്യയിൽ 40,000 ത്തോളം ഇടപാടുകാരാണുള്ളത്. ഡിജിബാങ്ക് സേവിംഗ്‌സ് നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ബാങ്കുകളുടെ സേവിംഗ്‌സ് നിക്ഷേപത്തേക്കാൾ ഉയർന്ന നിരക്കാണിതെന്ന് അദേഹം ചൂണ്ടിക്കാട്ടി.