പെട്രോളിയം മന്ത്രാലയം 10,000 എൽപിജി വിതരണക്കാരെ നിയമിക്കുന്നു

Posted on: April 23, 2016

LPG-Cylinder-big

ന്യൂഡൽഹി : രാജ്യത്ത് നടപ്പുധനകാര്യവർഷം 10,000 എൽപിജി വിതരണക്കാരെ നിയമിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. നിലവിൽ 18,000 എൽപിജി വിതരണക്കാരാണുള്ളത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 2000 വിതരണക്കാരെയും 2016-17 അവസാനിക്കും മുമ്പേ 8,000 പേരെയും നിയമിക്കും.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി 5 കോടി സൗജന്യ എൽപിജി കണക്ഷനുകൾ നൽകും. ഇതിനായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന മെയ് 1 മുതൽ ആരംഭിക്കും. 8000 കോടി രൂപയാണ് പദ്ധതിച്ചെലവ്. 1.13 കോടി പേർ പാചകവാതക സബ്‌സിഡി സ്വമേധയ ഉപേക്ഷിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.