ശ്വേതാ മേനോൻ റെസ്‌റ്റോറന്റ് ബിസിനസിലേക്ക്

Posted on: March 26, 2016

Shwetha-Menon-Big

ദുബായ് : ചലചിത്രതാരം ശ്വേത മേനോൻ റെസ്‌റ്റോറന്റ് ബിസിനസ് ആരംഭിക്കുന്നു. ശ്വേസ് ഡിലൈറ്റ് എന്ന് പേരിട്ടിട്ടുള്ള റെസ്റ്റോറന്റ് അടുത്തമാസം ദുബായിൽ തുറക്കും. ദുബായ് ലാംസി പ്ലാസയ്ക്ക് സമീപമാണ് ശ്വേതയുടെ പുതിയ സംരംഭം.

ഒരേ സമയം 80 പേർക്ക് ആഹാരം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വ്യത്യസ്ത രുചികളിലുള്ള വിഭവങ്ങൾ ശ്വേസ് ഡിലൈറ്റിന്റെ മെനുലിസ്റ്റിലുണ്ടാകും.