വീഡിയോകോൺ ഡി2എച്ച് 4കെ അൾട്രാ ഹൈ ഡെഫിനിഷനിൽ

Posted on: February 22, 2016

Videocon-d2h-Life-4K-Bigകൊച്ചി : പ്രമുഖ ഡിടിഎച്ച് സേവന ദാതാക്കളായ വീഡിയോകോൺ ഡി2എച്ച്,  4കെ സാങ്കേതിക വിദ്യയിൽ വരുത്തിയ സമൂലമായ പൊളിച്ചെഴുത്തിലൂടെ 4കെ അൾട്രാ ഹൈ ഡെഫിനിഷനിലേക്ക് മാറി. ഇപ്പോൾ 4കെയിൽ ലഭ്യമാകുന്ന രാജ്യത്തെ ഏക ഡിടിഎച്ച് ചാനൽ സർവീസാണ് വിഡിയോകോൺ ഡി2എച്ച്.

പ്രേക്ഷകർക്ക് ഏറ്റവും മികച്ച ടെലിവിഷൻ ആസ്വാദനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായി പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി വരുന്ന വീഡിയോകോൺ ഇനി സിനിമകൾ, ക്രിക്കറ്റ്, മറ്റ് കായിക ഇനങ്ങൾ, വിനോദ യാത്രാ കേന്ദ്രങ്ങൾ, പ്രകൃതി, പാചകം, ജീവിതശൈലി, ഫിറ്റ്‌നസ് എന്നിവയെല്ലാം 4കെ അൾട്രാ എച്ച്ഡി ഉള്ളടക്കത്തിൽ ലഭ്യമാക്കും. ടിവി പരിപാടികൾക്ക് ഫുൾ എച്ച്ഡിയേക്കാൾ നാല് മടങ്ങ് വ്യക്തത ലഭ്യമാക്കാൻ 4കെ അൾട്രാ എച്ച്ഡിക്ക് കഴിയും. ചിത്രങ്ങൾ 80 ലക്ഷം പിക്‌സലിലാണ് തെളിയുക.

വീഡിയോകോൺ ഡി2എച്ച് അതിന്റെ 4കെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു വർഷക്കാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഫലമായാണ് ടിവി ആസ്വാദകരെ വിസ്മയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പുതിയ 4കെ അൾട്രാ എച്ച്ഡി ഉടലെടുത്തത്. ഇതുവഴി മുറിയിൽ ടിവിയുടെ മുമ്പിലിരുന്ന് ലോകത്തിലെ മനോഹരങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്നു.

പ്രേക്ഷകർക്ക് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുകയാണ് വീഡിയോകോൺ ഡി2എച്ചിന്റെ ലക്ഷ്യമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ചെയർമാൻ സൗരഭ് ധൂത് പറഞ്ഞു. 4കെ അൾട്രാ എച്ച്ഡിക്ക് ആവശ്യക്കാർ വർധിക്കുമെന്ന കണക്കൂട്ടലിൽ ഇതിൽ പുതിയ കൂടുതൽ പരിപാടികൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഗുണമേൻമ ഇനിയും വർധിപ്പിക്കുന്നതിലും പുതുമകൾ കൂട്ടിച്ചേർക്കുന്നതിലുമാണ് വീഡിയോകോൺ ഡി2എച്ചിന്റെ ശ്രദ്ധയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ഖേര പറഞ്ഞു.

വീഡിയോകോൺ ഡി2എച്ച് 525 ചാനലുകളാണ് ഇപ്പോൾ ലഭ്യമാക്കി വരുന്നത്. ഇതിൽ 45 എണ്ണം എച്ച്ഡി ചാനലുകളാണ്. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ മീഡിയ കമ്പനിയായ വീഡിയോകോൺ ഡി2എച്ചാണ് ആദ്യമായി 1000 ജിബി എച്ച്ഡി ഡിജിറ്റൽ വീഡിയോ റെക്കാർഡും റേഡിയോ ഫ്രീക്വാൻസി റിമോട് കൺട്രോളും ലഭ്യമാക്കിയത്.