ലുലു ഗ്രൂപ്പിന്റെ 123 മത് ഹൈപ്പർമാർക്കറ്റ് കുവൈറ്റിൽ തുറന്നു

Posted on: February 19, 2016

Lulu-Hyper-Egeila-Kuwait--I

കുവൈറ്റ് : ലുലു ഗ്രൂപ്പിന്റെ 123 മത് ഹൈപ്പർമാർക്കറ്റ് കുവൈറ്റിലെ അഹമാദി ഗവർണറേറ്റിലെ എഗെലയിൽ തുറന്നു. കുവൈറ്റിലെ ആറാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ആണിത്. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുള്ള അൽ ഒവൈസി ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ശൈഖ് മലേക് അൽ ഹുമൗദ് അൽ മലേക് അൽ സാബ, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശീ എം എ യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷറഫലി, സിഇഒ സായിഫ് രൂപാവാല, റീജണൽ ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എഗെലയിലെ സാമ മാളിൽ 150,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. രണ്ടു വർഷത്തിനുള്ളിൽ കുവൈറ്റിൽ നാല് ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം എ യൂസഫലി പറഞ്ഞു. ഹിസ് ഹൈനസ് അമീർ ശൈഖ് സാബ അൽ അഹമ്മദ് അൽ ജാബർ അൽ സാബയും കുവൈറ്റിലെ ജനങ്ങളും നൽകി വരുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എം എ യൂസഫലി നന്ദി രേഖപ്പെടുത്തി.