ഹരി ഓം എപോക്‌സി ഷീൽഡ് ടിഎംടി ബാറുകൾ കേരള വിപണിയിൽ

Posted on: January 17, 2016

Hariom-Ingots-Sandeep-Agrawകൊച്ചി : ഹരി ഓം ഇൻഗോട്ട്‌സ് ആൻഡ് പവർ പ്രൈവറ്റ്  ലിമിറ്റഡിന്റെ എപോക്‌സി ഷീൽഡ് ടിഎംടി ബാറുകൾ കേരള വിപണിയിൽ അവതരിപ്പിച്ചു. എപോസ്‌കി കോട്ടഡ് റീബാറുകൾ ഉത്പാദിപ്പിക്കുന്നതിനുള്ള അമേരിക്കൻ സാങ്കേതികവിദ്യയാണ് എപോക്‌സിഷീൽഡ്. ഭിലായിയിലുള്ള ഹരി ഓം ഇൻഗോട്ട്‌സ് ആൻഡ് പവർ ആണ് ഇത് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കോൺക്രീറ്റിലെ തുരുമ്പു പിടിക്കൽ പരിഹരിക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാർഗമാണ് ഫ്യൂഷൻ ബോണ്ടഡ് എപോക്‌സി കോട്ടഡ് റീബാറുകളെന്ന് എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ എപോക്‌സി കോട്ടിങ് പ്ലാന്റ് ഉള്ള ഹരി ഓമിന് പ്രതിവർഷം 100,000 ടൺ ഉത്പാദന ശേഷിയുണ്ട്. ആധുനിക സൗകര്യങ്ങളോട ടിഎംടി ബാറുകൾ നിർമിക്കാനും നാലു ഘട്ടങ്ങളിലായുള്ള ഫ്യൂഷൻ ബോണ്ടഡ് എപോക്‌സി കോട്ടിങ് നടത്താനും കമ്പനിയുടെ ഫാക്ടറിയിൽ പൂർണ സൗകര്യമുണ്ട്. ഉപരിതലം തയ്യാറാക്കൽ. ചൂടാക്കൽ, പൗഡർ പ്രയോഗിക്കൽ, തണുപ്പിക്കൽ എന്നിവ അടങ്ങിയ ഈ ഘട്ടത്തിനു ശേഷം എത്തുന്ന ബാറുകൾ എ.എസ്.ടി.എം. 775, ബിഐഎസ്. 13620: 1993 മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനകൾക്കു ശേഷമാണ് വിപണിയിൽ ലഭ്യമാക്കുന്നത്.