18
Saturday
May 2024
May 2024
ജനറൽ ഇലക്ട്രിക് യൂറോപ്പിൽ 6,500 ജീവനക്കാരെ കുറയ്ക്കുന്നു
Posted on: January 14, 2016
പാരീസ് : ജനറൽ ഇലക്ട്രിക് യൂറോപ്പിൽ 6,500 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. അൽസ്റ്റോമിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റെടുത്ത എനർജി യൂണിറ്റുകളിൽ പുനസംഘടനയുടെ ഭാഗമായാണ് തൊഴിലാളികളെ കുറയ്ക്കുന്നത്.
സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കാൻ ലേബർ യൂണിയനുകളുമായി ചർച്ച നടത്തിവരികയാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലായി 35,000 ജീവനക്കാരാണ് ജി ഇ ക്കുള്ളത്.
TAGS: Alstom | G E Job Cut | General Electric |
News in this Section