കമൽ നന്ദിക്ക് മാൻ ഓഫ് അപ്ലയൻസസ് അവാർഡ്

Posted on: December 12, 2015

Godrej-Appliances--Kamal-Na

മുംബൈ : ഗോദറെജ് അപ്ലയൻസസ് ബിസിനസ് തലവനും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദിക്ക് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചററേഴ്‌സ് അസോസിയേഷന്റെ (സിഇഎഎംഎ) മാൻ ഓഫ് അപ്ലയൻസസ് അവാർഡ്. ഇന്ത്യൻ അപ്ലയൻസസ് വ്യവസായത്തിനു നല്കിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. സിഇഎഎംഎയുടെ മുപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫോമേഷൻ ടെക്‌നോളജി സെക്രട്ടറി ജെ എസ് ദീപക് അവാർഡു സമ്മാനിച്ചു.

കമൽ നന്ദിയുടെ നേതൃത്വത്തിൽ കമ്പനിയുടെ ഷിർവാൾ, മൊഹാലി ഉത്പാദന യൂണിറ്റുകൾക്കു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പ്രശസ്തമായ പ്ലാറ്റിനം ഗ്രീൻ കോ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. കൂടാതെ ഊർജക്ഷമത, ഗ്രീൻ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കു ഗോദറെജ് കൂടുതൽ ശ്രദ്ധ കമ്പനി നല്കി.

ഇതേ തുടർന്ന് ഗോദറജ് അപ്ലയൻസസ് വളരെ ഉയർന്ന ഊർജക്ഷമതയുള്ള ഉത്പന്നങ്ങൾ, 100 ശതമാനം ഗ്രീൻ ആയ റെഫ്രജിറേറ്റർ, എയർ കണ്ടീഷണർ തുടങ്ങിയവ പുറത്തിറക്കി. കമൽ നന്ദി സിയാമയുടെ ഹോം അപ്ലയൻസസ് ഇൻഡസ്ട്രി കൗൺസിൽ ചെയർമാനായിരുന്നു. കേന്ദ്ര സർക്കാരിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുമായി സഹകരിച്ച് സ്റ്റാർ ലേബൽ പദ്ധതി നടപ്പാക്കുന്നതിൽ നന്ദി മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.