ഹോങ്കോംഗ് ലൈഫ്‌സ്റ്റൈൽ എക്‌സ്‌പോ ദുബായിൽ

Posted on: November 5, 2015

Hong-Kong-Lifestyle-Expo-Bi

ദുബായ് : ഹോങ്കോംഗ് ലൈഫ് സ്റ്റൈൽ എക്‌സ്‌പോ നവംബർ 9,10 തീയതികളിൽ ദേരയിലെ ഹയാത്ത് റീജൻസിയിൽ നടക്കും. ഫാഷൻ, അക്‌സസറീസ്, വാച്ചുകൾ, ക്ലോക്കുകൾ, ഇലക് ട്രോണിക്‌സ്, ഗിഫ്റ്റ് ഐറ്റംസ് തുടങ്ങിയവയുടെ വിപുലമായ ശേഖരം പ്രദർശനത്തിലുണ്ടാകും. ഡെറിക് ചാൻ, വാൾട്ടർ കോംഗ്, ജെസീക്ക ലാവു തുടങ്ങിയ പ്രമുഖ ഡിസൈനർമാർ തങ്ങളുടെ ഡിസൈനുകൾ എക്‌സ്‌പോയിൽ അവതരിപ്പിക്കും.

മിഡിൽ ഈസ്റ്റിലെ ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ലൈഫ് സ്റ്റൈൽ എക്‌സ്‌പോ ലഭ്യമാക്കുന്നതെന്ന് എച്ച്‌കെടിഡിസി ഡയറക്ടർ (മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക) പെറി ഫംഗ് പറഞ്ഞു. ഇടപാടുകാർക്ക് 5 മുതൽ ആയിരം പീസുവരെ ഓർഡർ ചെയ്യാനാകും. 2014 ൽ ഹോങ്കോംഗിൽ നിന്നും യുഎഇയിലേക്കുള്ള കയറ്റുമതി 6.2 ബില്യൺ ഡോളറായിരുന്നു. പ്രതിവർഷം 25 ശതമാനം നിരക്കിൽ കയറ്റുമതി വളർച്ച നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് വാണിജ്യമന്ത്രാലയം ട്രേഡ് ഡെവലപ്‌മെന്റ് ബ്യൂറോ എന്നിവയുമായി ചേർന്ന് ഹോങ്കോംഗ് ട്രേഡ് ഡെവലപ്‌മെന്റ് കൗൺസിലാണ് (എച്ച്‌കെടിഡിസി ) പ്രദർശനം സംഘടിപ്പിക്കുന്നത്. ഹോങ്കോംഗിലും ചൈനീസ് പ്രൊവിൻസുകളിൽ നിന്നുമായി നൂറിലേറെ കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കും.