ശരദ് മോഹൻ സിറ്റി ബാങ്ക് റീട്ടെയിൽ ബാങ്കിംഗ് മേധാവി

Posted on: November 4, 2015

Citi-Bank-Sharad-Mohan-smalകൊച്ചി: സിറ്റി ബാങ്ക് ഇന്ത്യയുടെ റീട്ടെയ്ൽ ബാങ്കിംഗ് മേധാവിയായി ശരദ് മോഹനെ നിയമിച്ചു. സിറ്റി ബാങ്കിന്റെ ശാഖകൾ, എടിഎം അടക്കമുള്ള വിതരണ വിഭാഗം, വെൽത്ത് മാനേജ്‌മെന്റ്, ക്ലയന്റ് വിഭാഗം, നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് റീട്ടെയ്ൽ ബാങ്കിംഗ് വിഭാഗം. 2013 മേയ് മുതൽ സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ തലവനായി പ്രവർത്തിച്ചു വരികയായിരുന്നു മോഹൻ.

ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പ, മറ്റു വായ്പകൾ തുടങ്ങി കൺസ്യൂമർ ബാങ്കിംഗിൽ വരുന്ന എല്ലാ ഉത്പന്നങ്ങളും ഈ ഡിവിഷനു കീഴിലാണ്. നേരത്തെ രണ്ടുവർഷം കൺസ്യൂമർ ബാങ്കിന്റെ സിഇഒ ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2006 മുതൽ 2011 വരെ സിംഗപ്പൂരിൽ ഏഷ്യാ പസഫിക് മേഖലയിലെ റീജയണൽ സിറ്റിഗോൾഡ് തലവനായിരുന്നു.