സ്വീറ്റ്‌സ് ആൻഡ് സ്‌നാക്‌സ് മിഡിൽഈസ്റ്റ് എക്‌സിബിഷനിൽ യൂറോസ്റ്റാർ

Posted on: October 28, 2015

Eurostar-Sweets-&-SnacksME-

ദുബായ് : യൂറോസ്റ്റാർ കളക്ഷൻസ് എഫ്എഫംസിജി ഉത്പന്നങ്ങളുടെ ഏറ്റവും പുതിയനിര മിഡിൽഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. കാലിഫോർണിയ പോപ്പ്‌കോണിന്റെ ജിസിസിക്കു വേണ്ടി തയാറാക്കിയ പുതിയ റെഡി ടു ഈറ്റ് രുചിഭേദങ്ങൾ, ചോക്കോറോക്കീസ് ചോക്കലേറ്റ് തുടങ്ങിയവയാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.

രുചിയും ഗുണനിലവാരവുമുള്ള ഉത്പന്നങ്ങൾ മിഡിൽഈസ്റ്റ് വിപണിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യൂറോസ്റ്റാർ ഗ്രൂപ്പ് ചെയർമാൻ രാജു ജെത്വാനി പറഞ്ഞു. അമുൽ, പാർലെ ജി, ഹൽദിറാംസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളെല്ലാം യൂറോസ്റ്റാർ കളക്ഷൻസാണ് സൗദി മാർക്കറ്റിൽ വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫലപ്രദമായ വിപണനവേദിയാണ് സ്വീറ്റ്‌സ് ആൻഡ് സ്‌നാക്‌സ് മിഡിൽഈസ്റ്റ് എക്‌സിബിഷൻ എന്ന് യൂറോസ്റ്റാർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർതി ജെത്വാനി പറഞ്ഞു. ദുബായ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ആരംഭിച്ച സ്വീറ്റ്‌സ് ആൻഡ് സ്‌നാക്‌സ് മിഡിൽഈസ്റ്റ് എക്‌സിബിഷനിൽ രണ്ടാം തവണയാണ് യൂറോസ്റ്റാർ പങ്കെടുക്കുന്നത്. എക്‌സിബിഷൻ നാളെ സമാപിക്കും.