നാറ്റ്‌കോൺ 2015 ലോഗോ പ്രകാശനം ചെയ്തു

Posted on: October 25, 2015

ISTD-Logo-Release-Big

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്റ് ( ഐ എസ് ടി ഡി ) സംഘടിപ്പിക്കുന്ന വാർഷിക ദേശീയ കൺവൻഷൻ നാറ്റ്‌കോൺ 2015 ന്റെ ലോഗോ പ്രകാശനം മന്ത്രി കെ.ബാബു നിർവഹിച്ചു.

കളമശേരി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഐ എസ് ടി ഡി കൊച്ചി ചാപ്റ്റർ ചെയർമാനും റീജണൽ വൈസ് പ്രസിഡന്റുമായ പി. ടി. ജോർജ് അധ്യക്ഷത വഹിച്ചു. കൺവൻഷൻ കോ ചെയർമാൻ ജോസ് പി ഫിലിപ്പ് സ്വാഗതം പറഞ്ഞു. കൺവൻഷൻ കമ്മിറ്റി ചെയർമാൻ എസ്. ആർ നായർ, സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി ഡയറക്ടർ പ്രഫ. അമലനാഥൻ, ചാപ്റ്റർ സെക്രട്ടറി സോമൻ ഗോപാലൻ, എന്നിവർ സംസാരിച്ചു.

‘ മാനേജിംഗ് ഇന്ത്യ , ചേഞ്ചിങ്ങ് ടൈംസ്, ചേഞ്ചിങ്ങ് ഡെമോഗ്രാഫിക്‌സ്’ എന്ന വിഷയമാണ് നാറ്റ്‌കോൺ ചർച്ച ചെയ്യുക. ഡിസംബർ 10, 11 തീയതികളിൽ സൈം കോൺഫറൻസ് ഹാളിൽ നടക്കുന്ന കൺവൻഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9349941943 (എസ്. ആർ നായർ) എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.