ആമസോൺ വാച്ച് സ്റ്റോർ നവീകരിക്കാൻ മൈക്കൽ ഫോളി

Posted on: July 28, 2014

Amazone-LN-s

ആഗോള പ്രശസ്തനായ വാച്ച് ഡിസൈനർ മൈക്കൾ ഫോളി ആമസോൺ ഇന്ത്യയുടെ വാച്ച് സ്റ്റോർ നവീകരിക്കുന്നു. വാച്ച് വിപണിയിലെ പുതിയ ട്രെൻഡുകൾ അനുസരിച്ചുള്ള വിപുലമായ റിവ്യൂകളും ആമസോൺ വാച്ച് സ്റ്റോറിൽ ഇനി ലഭ്യമാവും.

അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിൽ പഠിച്ച മൈക്കൾ ഫോളി ടൈറ്റാൻ ഡിസൈൻ സ്റ്റുഡിയോ മേധാവിയും ടൈറ്റാൻ ഇൻഡസ്ട്രീസിന്റെ ചീഫ് ക്രിയേറ്റീവ് അഡൈ്വസറുമായിരുന്നു.

ഫോസിൽ, ടൈറ്റാൻ, ഫാസ്റ്റ് ട്രാക്ക്, ടൈമെക്‌സ്, കാസിയോ, ടോമി ഹിൽഫിഗർ, സിറ്റിസൺ, പോലീസ്, എസ്പിരിറ്റ്, കെന്നത്ത് കോൾ, ഡിസ്‌നി തുടങ്ങി 100 ലധികം വാച്ച് ബ്രാന്റുകളിൽ നിന്നായി 12000 ലധികം വിവിധ മോഡലുകൾ ആമസോൺ ഇന്ത്യ വാച്ച് സ്റ്റോറിലുണ്ട്.