ആംവേ എംഡിക്കു ജാമ്യം

Posted on: July 28, 2014

William-S-Pinckney-b

ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആംവേ ഇന്ത്യ എംഡിയും സിഇഒയുമായ വില്യം സ്‌കോട്ട് പിങ്ക്‌നിക്കു ആന്ധ്രപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിച്ചു. മാർച്ച് 26-ന് ഗുർഗാവിലെ ആംവേ ആസ്ഥാനത്തു നിന്നും അറസ്റ്റ് ചെയ്ത പിങ്ക്‌നിയെ കർണൂൽ ജില്ലാ കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കഴിഞ്ഞവർഷം കേരളാ പോലീസും പിങ്ക്‌നിയെ അറസ്റ്റ് ചെയ്തിരുന്നു.