ബജറ്റിൽ 58 പുതിയ തീവണ്ടികൾ

Posted on: July 8, 2014

Indian-Railway--g

റെയിൽവേ ബജറ്റിൽ 58 പുതിയ തീവണ്ടികൾ പ്രഖ്യാപിച്ചു. 11 എണ്ണം ദീർഘിപ്പിച്ചു. ഇവയിൽ അഹമ്മദാബാദ്-ദർബംഗ, മുംബൈ-ഗോരഖ്പുർ, സഹരാസ-ആനന്ദ് വിഹാർ, സഹരാസ-അമൃത്  സർ  എന്നിവ ജനസാധരൺ എക്‌സ്പ്രസ് തീവണ്ടികളാണ്.

സദാനന്ദഗൗഡ സ്വന്തം സംസ്ഥാനമായ കർണാടകത്തിനു രണ്ടു തീവണ്ടികളാണ് സമ്മാനിച്ചത്. ബംഗളുരു-മംഗലാപുരം,ബംഗളുരു-ഷിമോഗ എന്നീ പ്രതിദിന എക്‌സ്പ്രസ് തീവണ്ടികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

മുംബൈ സെൻട്രൽ-ന്യൂഡൽഹി, ഷാലിമാർ-ചെന്നൈ, സെക്കണ്ടറാബാദ്-ഹസ്രത് നിസാമുദീൻ, ജയ്പ്പൂർ-മധുരൈ, കാമാഖ്യ-ബാംഗളുരു എന്നിവ പ്രീമിയം എസി എക്‌സ്പ്രസുകളാണ്. വിജയവാഡ-ന്യൂഡൽഹി, നാഗപ്പൂർ-പൂനെ, ലോകമാന്യതിലക് – ലക്‌നോ, നാഗപ്പൂർ-അമൃത്  സർ, നഹർലാഗുൺ-ന്യൂഡൽഹി, നിസാമുദീൻ-പൂനെ എന്നിവ എസി എക്‌സ്പ്രസ് തീവണ്ടികളുമാണ്.