ദുബായ് ടെർമിനൽ 3 കൂടുതൽ സ്മാർട്ടാകുന്നു

Posted on: October 2, 2015

DWC-Departures-Bigദുബായ് : ദുബായ് എയർപോർട്ട് ടെർമിനൽ 3 ഡിപ്പാർച്ചർ കൂടുതൽ സ്മാർട്ടാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഒരുങ്ങുന്നു. എമിറേറ്റ്‌സ് എയർലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങൾ തത്സമയം എമിഗ്രേഷൻ വിഭാഗത്തിന് ലഭ്യമാക്കി പരിശോധനകൾക്കു വേണ്ടിയുള്ള ദീർഘമായ കാത്ത് നില്പ് ഒഴിവാക്കാനാണ് ജിഡിആർഎഫ്എ ആലോചിക്കുന്നത്.

പദ്ധതി നടപ്പായാൽ ചെക്ക് ഇൻ ചെയ്ത യാത്രക്കാർക്ക് നേരെ ഡിപ്പാർച്ചർ ഗേറ്റിലേക്ക് പോകാനാകും. സാൻഫ്രാൻസിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പടെ നിരവധി വിമാനത്താവളങ്ങളിൽ സമാനമായ ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതേസമയം ആവശ്യമെങ്കിൽ വിമാനത്താവളത്തിലുള്ള എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഏതു യാത്രക്കാരനെയും പ്രത്യേകമായി പരിശോധിക്കാനും അധികാരമുണ്ടായിരിക്കും.

78 ദശലക്ഷം യാത്രക്കാരെയാണ് 2015 ൽ ദുബായ് എയർപോർട്ട് പ്രതീക്ഷിക്കുന്നത്. 2014 ൽ 71 ലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി കടന്നുപോയത്.