ദോഹ ബാങ്ക് മുംബൈയിൽ ശാഖ തുറന്നു

Posted on: December 12, 2013

Doha-Bank

ഖത്തറിലെ ദോഹ ബാങ്ക് മുംബൈയിൽ ശാഖ തുറന്നു. വോൾസെയിൽ-റീട്ടെയ്ൽ ബാങ്കിംഗ്, ട്രഷറി, ട്രേഡ് ഫിനാൻസ് തുടങ്ങി പൂർണതോതിലുള്ള ബാങ്കിംഗ് പ്രവർത്തനങ്ങളാണ് മുംബൈയിൽ ആരംഭിക്കുന്നത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ പുതിയ ശാഖ വഴിതെളിക്കുമെന്ന് ബാങ്ക് ചെയർമാൻ ഷെയ്ഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ ജബോർ അൽ താനി പ്രത്യാശപ്രകടിപ്പിച്ചു.

TAGS: Doha Bank |