10
Friday
May 2024
May 2024
ദോഹ ബാങ്കിന് ഐടിപി ബാങ്ക് ഓഫ് ദ ഇയർ അവാർഡ്
Posted on: September 14, 2015
ദുബായ് : ദോഹ ബാങ്കിന് ഐടിപി ഗ്രൂപ്പിന്റെ ബാങ്ക് ഓഫ് ദ ഇയർ അവാർഡ്. ദോഹയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദോഹ ബാങ്ക് പബ്ലിക്ക് സെക്ടർ വിഭാഗം മേധാവി ഖാലിദ് അൽ നാമ അവാർഡ് സ്വീകരിച്ചു. ദോഹ ബാങ്ക് സ്ഥിരതയാർന്ന നേട്ടങ്ങളും ഉയർന്ന വരുമാന വളർച്ചയുമാണ് കൈവരിക്കുന്നതെന്ന് സിഇഒ ഡോ. ആർ. സീതാരാമൻ പറഞ്ഞു.
ദോഹ ബാങ്ക് 2.61 ശതമാനം അറ്റ പലിശ മാർജിനാണ് ജൂണിൽ നേടിയത്. റിട്ടേൺ ഓൺ അസ്റ്റസ് 2.03 ശതമാനം. രാജ്യാന്തര വളർച്ച ലക്ഷ്യമിട്ട് ഇന്ത്യയിൽ രണ്ട് ശാഖകൾ തുറന്നു. സൗത്ത് ആഫ്രിക്കയിലെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചതായി ഡോ. സീതാരാമൻ പറഞ്ഞു.
News in this Section