സൈന നെഹ്‌വാൾ എഡിൽവീസ് ബ്രാൻഡ് അംബാസഡർ

Posted on: September 5, 2015

Saina-Nehwal-action-Big

ബംഗലുരു : രാജ്യാന്തര ഷട്ടിൽ ബാഡ്മിന്റൺ താരം സൈന നെഹ് വാളിനെ എഡിൽവീസ് ഫിനാൻഷ്യൽ സർവീസസിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. കരാറിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഐഒഎസ് സ്‌പോർട്‌സ് & എന്റർടെയ്ൻമെന്റ് ആണ് ഇടപാടിന്റെ ഇടനിലക്കാർ.

ഇതാദ്യമായാണ് എഡിൽവീസ് ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. കരാർ പ്രകാരം ഇനി മുതൽ എല്ലാ ടൂർണമെന്റുകളിലും സൈനയുടെ ജേഴ്‌സിയിൽ എഡിൽവീസ് ലോഗോ ഉണ്ടാകും. ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്ന എഡിൽവീസ് ഗ്രൂപ്പിന് 27,000 കോടിയുടെ ആസ്തികളുണ്ട്.