ദോഹ ബാങ്ക് 2015 ൽ ഇറക്കുമതി ചെയ്തത് 23,818 ഔൺസ് സ്വർണം

Posted on: August 23, 2015

Doha-Bank-Go-for-Gold-Big

ദുബായ് : വർധിത കൺസ്യൂമർ ഡിമാൻഡ് കണക്കിലെടുത്ത് ദോഹ ബാങ്ക് 2015 ലെ ഏഴ് മാസത്തിനിടെ ഇറക്കുമതി ചെയ്തത് 23,818 ഔൺസ് സ്വർണം. ആഭരണ നിർമാതാക്കൾ, ജുവല്ലറികൾ, ഉയർന്ന വരുമാനക്കാരായ നിക്ഷേപകർ തുടങ്ങിയവർക്ക് വേണ്ടിയാണ് സ്വർണം ഇറക്കുമതി നടത്തിയത്.

ഇടക്കാലത്തെ തകർച്ചയ്ക്കു ശേഷം ഭാവിയിലേക്ക് ഉറപ്പുള്ള നിക്ഷേപമായി സ്വർണം തിരിച്ചുവരുമെന്ന് ദോഹ ബാങ്ക് ട്രഷറി ട്രേഡിംഗ് ആൻഡ് പ്രോഡക് ട് മാനേജ്‌മെന്റ് ഹെഡ് കെ. വി. സാമുവൽ പറഞ്ഞു. സ്വർണം ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുമതി ലഭിച്ച ആദ്യത്തെ ഖത്തരി ബാങ്ക് ആണ് ദോഹ ബാങ്ക് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 5, 10, 20, 50, 100 ഗ്രാം ബാറുകളും ടിടി ബാർ, കിലോ ബാർ തുടങ്ങി വിവിധ അളവുകളിൽ രാജ്യാന്തര നിലവാരമുള്ള സ്വർണം ദോഹ ബാങ്ക് മുഖേന ലഭ്യമാണ്.