മുത്തൂറ്റ് മിനി എൻസിഡി ഇഷ്യു

Posted on: July 22, 2015

Muthoottu-Mini-Logo-Big

കൊച്ചി : മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് 125 കോടി രൂപയുടെ നോൺകൺവെർട്ടബിൾ ഡിബെഞ്ചർ ഇഷ്യു ആരംഭിച്ചു. 1000 രൂപയാണ് മുഖവില. മുത്തൂറ്റ് മിനിയുടെ അഞ്ചാമത് എൻസിഡി ഇഷ്യുവിന് റേറ്റിംഗ് ഏജൻസിയായ കെയർ ട്രിപ്പിൾ ബി (ബിബിബി)മൈനസ് റേറ്റിംഗ് നൽകിയിട്ടുണ്ട്.

വാർഷികാടിസ്ഥാനത്തിൽ 12.25 ശതമാനമാണ് പലിശ. 500 ദിവസം മുതൽ 72 മാസം വരെയാണ് കാലാവധി. 10,000 രൂപയാണ് മിനിമം നിക്ഷേപം. ആയിരത്തിലധികം മുത്തൂറ്റ് മിനി ശാഖകളിലൂടെ നിക്ഷേപം നടത്താനാകും. ഓഗസ്റ്റ് 14 ന് ഇഷ്യു ക്ലോസ് ചെയ്യും.