ഐസിടി അക്കാദമിയുടെ മീറ്റ് ആൻഡ് ഗ്രീറ്റ് 23 ന്

Posted on: July 21, 2015

ICT-Academi-Big

ബംഗലുരു : തിരുവനന്തപുരത്തെ ഐസിടി അക്കാദമി ഓഫ് കേരള ബംഗലുരുവിൽ പ്രമുഖഐടി കമ്പനികൾക്കായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിക്കുന്നു. 23 ന് വൈകുന്നേരം 7.15 ന് റസിഡൻസി റോഡിലെ ടാജ് ഗേറ്റ്‌വേയിൽ നടക്കുന്ന പരിപാടിയിൽ കേരള ഐടി വ്യവസായവകുപ്പ് സെക്രട്ടറി പി. എച്ച്. കുര്യൻ, ഐസിടി അക്കാദമി ചെയർമാൻ എസ്. ഡി. ഷിബുലാൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. കെ. കേശവസാമി (ടിസിഎസ്), ഗണപതി വി. (സൗപർണിക), അലക്‌സ് വർഗീസ് (യുഎസ്ടിഗ്ലോബൽ) തുടങ്ങിയവർ പങ്കെടുക്കും. 45 കമ്പനികളുടെ പങ്കാളിത്തംഉറപ്പാക്കിയിട്ടുണ്ട്.

ഭാവിയിലെ സാങ്കേതികവ്യവസായങ്ങളെപ്പറ്റിയും അതിനായുള്ള തയ്യാറെടുപ്പുകളെപ്പറ്റിയും  ഈ കൂടിച്ചേരൽ ചർച്ച ചെയ്യും. കൂടുതൽ സ്ഥാപനങ്ങൾ കേരളത്തിലേക്ക് വരുന്നതിന് മീറ്റ് ആൻഡ് ഗ്രീറ്റ് വഴിതെളിക്കുമെന്ന് അക്കാദമി സിഇഒ സന്തോഷ് കുറുപ്പ് പറഞ്ഞു.