ബംഗലുരുവിനെ അഞ്ച് കോർപറേഷനുകളായി വിഭജിക്കാൻ ശിപാർശ

Posted on: July 19, 2015

BruhatBangaloreMahanagaraPaബംഗലുരു : ബംഗലുരു നഗരത്തെ ത്രിതല ഘടനയിൽ അഞ്ച് കോർപറേഷനുകളായി വിഭജിക്കാൻ ബൃഹത് ബാംഗളൂർ മഹാനഗര പാലിക (ബിബിഎംപി) റീസ്ട്രക്ചറിംഗ് കമ്മിറ്റി കർണാടക സർക്കാരിനോട് ശിപാർശ ചെയ്തു. സെൻട്രൽ, നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ അഞ്ച് കോർപറേഷനുകളായി ബംഗലുരുവിനെ വിഭജിക്കും.

മേയറെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കണമെന്നും സമിതി ശിപാർശ ചെയ്തു. അഞ്ചു വർഷമായിരിക്കണം മേയറുടെ കാലാവധി. ഗ്രേറ്റർ ബംഗലുരു അഥോറിട്ടി ആസൂത്രണം, അടിസ്ഥാനസൗകര്യ വികസനം, പദ്ധതി നിർവഹണ ഏജൻസികളുടെ ഏകോപനം, സാമ്പത്തിക വികസനം തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകണമെന്നും സമിതി നിർദേശിച്ചു. മുൻ ചീഫ് സെക്രട്ടറി ബി എസ് പാട്ടീലാണ് റീ സ്ട്രക്ചറിംഗ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്.