ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കുന്നു

Posted on: July 16, 2015

Jaguar-XJ-Big

കൊച്ചി : ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കുന്നു. ജാഗ്വർ ലാൻഡ് റോവറിന്റെ പുതിയ ഡീലർ ഷോറൂം ഹൈദരബാദിൽ പ്രവർത്തനം ആരംഭിച്ചു. ഹൈദരബാദിലെ ജൂബിലി ഹിൽസ് റോഡ് നമ്പർ 36 ൽ പ്രൈഡ് മോട്ടേഴ്‌സ് ആരംഭിച്ച ഷോറൂമിൽ ജാഗ്വറിന്റെയും ലാൻഡ് റോവറിന്റെയും എല്ലാ വാഹനങ്ങളും ലഭ്യമാണ്.

ഇതിന് പുറമേ കൊണ്ടാപൂരിൽ പൂർണ്ണസജ്ജമായ ഒരു വർക്ക്‌ഷോപ്പും ജാഗ്വർ ലാൻഡ് റോവർ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ കൊച്ചിയടക്കുമുളള 22 നഗരങ്ങളിൽ ജാഗ്വർ ലാൻഡ് റോവറിന് ഡീലർഷിപ്പുകളായി.