May 2024
നിതാഖാത്ത് : മടങ്ങിയവർക്കു 3 % നിരക്കിൽ വായ്പ
Posted on: November 26, 2013
സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ പിന്നോക്ക വിഭാഗക്കാർക്കു പിന്നോക്കവിഭാഗ വികസന കോർപറേഷൻ മൂന്നു ശതമാനം നിരക്കിൽ പത്തു ലക്ഷം വരെ വായ്പ നൽകുമെന്നു മന്ത്രി എ.പി. അനിൽകുമാർ. പിന്നോക്കവിഭാഗ വികസന കോർപറേഷൻ ഓഫീസുകൾ എല്ലാ ജില്ലയിലും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നോക്ക വിഭാഗ കോർപറേഷന്റെ വണ്ടൂർ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ബഷീർ എംഎൽഎ അധ്യക്ഷനായിരുന്നു. കോർപറേഷന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനു സംസ്ഥാനത്ത് അനുവദിച്ച ആറ് ഉപജില്ലാ ഓഫീസുകളിൽ ആദ്യത്തേതാണു വണ്ടൂരിൽ ഉദ്ഘാടനം ചെയ്തത്.
TAGS: Nitaqat |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്