ട്രൂജെറ്റ് സർവീസ് 12 മുതൽ

Posted on: July 8, 2015

True-jet-ATR72-aircraft-Big

ഹൈദരാബാദ് : ഹൈദരാബാദ് ആസ്ഥാനമായുള്ള പുതിയ എയർലൈൻ – ട്രൂജെറ്റ് ജൂലൈ 12 മുതൽ സർവീസ് ആരംഭിക്കും. ഹൈദരാബാദ് – രാജമുന്ദ്രി, രാജമുന്ദ്രി – ബംഗലുരു, രാജമുന്ദ്രി – ചെന്നൈ സർവീസുകളാണ് തുടക്കത്തിലുള്ളത്. വൈകാതെ ഔറംഗബാദ്, തിരുപ്പതി, വിജയവാഡ, മംഗലുരു, ഹൂബ്ലി പ്രതിദിന സർവീസുകളും ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വി. ഉമേഷ് പറഞ്ഞു.

പാട്ടത്തിന് എടുത്ത മൂന്ന് എടിആർ 72 എയർക്രാഫ്റ്റുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. അടുത്തവർഷം സ്വന്തം വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുമെന്നും ഉമേഷ് വ്യക്തമാക്കി. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ മകനും ട്രൂജെറ്റിന്റെ പ്രമോട്ടർമാരിലൊരാളാണ്.