ഫ്‌ളൈടെക്സ്റ്റ് 11 മില്യൺ ഡോളർ സമാഹരിച്ചു

Posted on: July 5, 2015

Flytxt-Log-Big

കൊച്ചി : തിരുവനന്തപുരം ടെക്‌നോപാർക്കിലെ ബിഗ് ഡാറ്റാ അനലറ്റിക് സൊല്യൂഷൻ പ്രൊവൈഡറായ ഫ്‌ളൈടെക്സ്റ്റ് എയ്ഞ്ചൽ ഫണ്ടിംഗിലൂടെ 11 മില്യൺ ഡോളർ സമാഹരിച്ചു. ജർമ്മനിയിലെ സൺറൈസ് കാപ്പിറ്റൽ ജിഎംബിഎച്ച്, നെതർലൻഡിലെ ബിഗ് ഡാറ്റാ ഇൻവെസ്റ്റ്‌മെന്റ്‌സ് ബിവി എന്നിവയിൽ നിന്നാണ് മൂലധനസമാഹരണം നടത്തിയത്.

2008 ലാണ് ഫ്‌ളൈടെക്സ്റ്റ് പ്രവർത്തനമാരംഭിച്ചത്. കമ്യൂണിക്കേഷൻ സർവീസ് പ്രൊവൈഡർ മാർക്കറ്റ്, മൊബൈൽ കൺസ്യൂമർ അനലറ്റിക് സൊല്യൂഷൻസ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കാൻ ഒരുങ്ങുകയാണ് ഫ്‌ളൈടെക്സ്റ്റ്.