അൽ യൂസഫ് കംപ്യൂട്ടറിന് എൻഇസി പുരസ്‌കാരം

Posted on: June 22, 2015

Al-Yousuf-Group-Eqbal-Al-Yo

ദുബായ് : അൽ യൂസഫ് കംപ്യൂട്ടർ & ടെലികമ്യൂണിക്കേഷന് എൻഇസിയുടെ 2014-15 ലെ ടോപ് എസ്എംബി ഡിസ്ട്രിബ്യൂട്ടർക്കും ടോപ് എസ് എൽ 1000 ഡിസ്ട്രിബ്യൂട്ടർക്കുമുള്ള രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. ഏഥൻസിൽ സംഘടിപ്പിച്ച എൻഇസി യൂറോപ്പ് മിഡിൽഈസ്റ്റ് ആഫ്രിക്ക പാർട്ണർ കോണഫറൻസിൽ എൻഇസി എന്റർപ്രൈസ് സൊല്യൂഷൻസ് പ്രസിഡന്റ് പോൾ കിവിറ്റ് അവാർഡുകൾ സമ്മാനിച്ചു.

40 ലേറെ രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുത്തു. എൻഇസിയുടെ അവാർഡ് തങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് അൽ യൂസഫ് ഗ്രൂപ്പ് പ്രസിഡന്റ് ഇക്ബാൽ അൽ യൂസഫ് പറഞ്ഞു.