ഡെമു സർവീസ് 21 മുതൽ

Posted on: June 18, 2015

DEMU-Train-big

തിരുവനന്തപുരം : കൊച്ചിയിലെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് റൂട്ടുകളിൽ ഡെമു (ഡീസൽ-ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) സർവീസുകൾ ആരംഭിക്കാൻ തീരുമാനമായി. ഡെമു സർവീസിന്റെ ഉദ്ഘാടനം 21 ന് ഞായറാഴ്ച കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിർവഹിക്കും.

പദ്ധതി 22 ന് തിങ്കളാഴ്ച കമ്മിഷൻ ചെയ്യും. എറണാകുളം ജില്ലയിലെ റെയിൽവേ വികസനം സംബന്ധിച്ച് റെയിൽവെ ചുമതലയുള്ള ഊർജമന്ത്രി ആര്യാടൻ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

എറണാകുളം-തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ-ആലുവ, ആലുവ-എറണാകുളം, എറണാകുളം-അങ്കമാലി, അങ്കമാലി-പിറവം, പിറവം-എറണാകുളം, ആലുവ-പിറവം എന്നീ റൂട്ടുകളിലാണ് സർവീസ് നടത്തുക. രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് മണിവരെ സർവീസ് ഉണ്ടായിരിക്കും.