കോസ്റ്റ് ഗാർഡ് വിമാനം കാണാതായി

Posted on: June 9, 2015

Coast-Guard-Dornier-aircraf

ചെന്നൈ : കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ നിരീക്ഷണവിമാനം ഇന്നലെ രാത്രി ചെന്നൈ തീരത്ത് കാണാതായി. മൂന്ന് കോസ്റ്റ് ഗാർഡ് അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. രാത്രി 9.23 നാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. ഒരു വർഷം മുമ്പാണ് സിജി – 791 എയർക്രാഫ്റ്റ് കോസ്റ്റ് ഗാർഡ് ഫ്‌ലീറ്റിൽ ഉൾപ്പെടുത്തിയത്. പതിവ് നിരീക്ഷണപ്പറക്കലിനായി വൈകുന്നേരം 5.30 നാണ് വിമാനം പുറപ്പെട്ടതെന്ന് കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ അറിയിച്ചു.

കോസ്റ്റ് ഗാർഡിന്റെ അഞ്ചും നേവിയുടെ നാലും കപ്പലുകളും വിമാനങ്ങളും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ കോസ്റ്റ് ഗാർഡിന്റെ ഒരു ഡോർണിയർ വിമാനം ഗോവൻ തീരത്ത് തകർന്നു വീണിരുന്നു.