ഹർത്താൽ കേരളത്തെ പിന്നോട്ടടിക്കുന്നുവെന്ന് ഹൈക്കോടതി

Posted on: November 18, 2013

Kerala-HighCourt

ഹർത്താൽ കേരളത്തെ പിന്നോട്ടടിക്കുന്നവെന്ന് കേരള ഹൈക്കോടതി. സമരം നടത്തുന്നവർ കസ്തൂരിരംഗൻ റിപ്പോർട്ട് വായിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് സിരിജഗനാണ് അഭിപ്രായപ്രകടനം നടത്തിയത്.

അതേസമയം മലയോര ജില്ലകളിൽ ഹർത്താൽ പൂർണമായിരുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ട ചില അക്രമങ്ങളുണ്ടായി. ഹൈറേഞ്ച് സംരംക്ഷണ സമിതിയുടെ തെരുവുവാസ സമരം നാളെ രണ്ടാം ദിവസത്തിലേക്കു പ്രവേശിക്കും. തുടർന്ന് പവർ ഹൗസ് ഉപരോധം ആരംഭിക്കും.