ഡോ. സീതാരാമന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

Posted on: June 1, 2015

Doha-Bank-Award-2015-may-Bi

ദുബായ് : ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമന് ബാങ്കർ മിഡിൽഈസ്റ്റിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്. ജുമൈറയിലെ എമിറേറ്റ്‌സ് ടവർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തർ എക്‌സ്‌ചേഞ്ച് സിഇഒ റാഷിദ് അൽ മൻസൂറിഅവാർഡ് സമ്മാനിച്ചു.

ബാങ്കർ മിഡിൽഈസ്റ്റ് പബ്ലീഷർ സലേഹ് അൽ അക്‌റബി അധ്യക്ഷതവഹിച്ചു. ജിസിസിയിലെ വ്യവസായങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ദോഹബാങ്കിന്റെ സാന്നിധ്യം ഉപകരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ ഡോ. സീതാരാമൻ ചൂണ്ടിക്കാട്ടി.