ദുബായിൽ ഓപ്ടിക് പ്ലസ് കൺസെപ്റ്റ് സ്റ്റോർ

Posted on: June 1, 2015

Optic-Plus-UAE-Bigദുബായ് : ഓപ്ടിക് പ്ലസ് ദുബായിൽ കൺസെപ്റ്റ് സ്റ്റോർ തുറന്നു. മാംഗോ, ക്രോക്‌സ്, ടെഡ് ബേക്കർ തുടങ്ങിയ ബ്രാൻഡുകൾ കൺസെപ്റ്റ് സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. കോൺറാഡ് ഹോട്ടലിൽ നടന്ന ഫാഷൻ ഇവന്റിൽ ഇവയുടെ മോഡലുകൾ അവതരിപ്പിച്ചു. പ്രാദേശിക ഫാഷൻ അഭിരുചികൾ സംയോജിപ്പിച്ച ദുബായിലെ ആദ്യ ഐവെയർ ബ്രാൻഡായ കാച്ച് ചടങ്ങിൽ പുറത്തിറക്കി. ഇപ്പോൾ വിവിധ എമിറേറ്റുകളിലായി 25 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ ഓപ്ടിക് പ്ലസിനുണ്ട്.

Optic-Plus-mango-Big

ഓപ്ടിക് പ്ലസ് യുഎഇയിൽ 40 മില്യൺ ദിർഹംസ് മുതൽമുടക്കി 20 സ്റ്റോറുകൾ തുറക്കുമെന്ന് ചടങ്ങിൽ ഓപ്ടിക് പ്ലസ് സിഇഒ ഷെഫീക്ക് അബ്ദുള്ള പറഞ്ഞു. അന്താരാഷ്ട്ര ബ്രാൻഡുകൾ യുഎഇ വിപണിയിൽ അവതരിപ്പിക്കാൻ കഴിയുന്നത് സന്തോഷകരമാണ്. റീട്ടെയ്ൽ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും മികച്ച സേവനം നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

വികസനത്തിന്റെ ഭാഗമായി ഖത്തറിലും ഒമാനിലും ലോക്കൽ ഓഫീസുകൾ തുറന്നിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ മിലാനിലും ഹോങ്കോംഗിലും ട്രേഡിംഗ് ഓഫീസുകൾ തുറക്കുമെന്നും ഷെഫീക്ക് അബ്ദുള്ള കൂട്ടിച്ചേർത്തു.