ചെന്നൈയിൽ ഡെയ്ംലർ ബസ് പ്ലാന്റ്

Posted on: May 27, 2015

Mercedes-Benz-Bus-big

കൊച്ചി : ഡെയ്ംലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസിന്റെ (ഡിഐസിവി) ബസ് പ്ലാന്റ് ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ട്രക്ക് ഫാക്ടറിയോട് ചേർന്നുള്ള ബസ് പ്ലാന്റിന് 425 കോടി രൂപയാണ് കമ്പനി മുതൽ മുടക്കുന്നത്. ഭാരത് ബെൻസ്, മെഴ്‌സിഡസ് ബെൻസ് ബസുകൾക്ക് പുറമെ കൂടുതൽ കരുത്തേറിയ എൻജിനുകളോടു കൂടിയ ട്രക്കുകളും കൂടുതൽ ശേഷിയുള്ള മൈനിംഗ് ട്രക്കുകളും ഈ പ്ലാന്റിൽ ഉത്പാദിപ്പിക്കും. ബസ് പ്ലാന്റിന്റെ വാർഷിക ഉത്പാദന ശേഷി തുടക്കത്തിൽ 1500 യൂണിറ്റുകളാണ്. പിന്നീട് 4000 യൂണിറ്റുകളായി ഉയർത്തും.

DICV-Bus-Plant-Inaug-big

ബസ് പ്ലാന്റ് ഉദ്ഘാടനച്ചടങ്ങിൽ ഡെയ്ംലർ എജി ബോർഡ് ഓഫ് മാനേജ്‌മെന്റ് മെംബർ ഡോ. വോഫ്ഗാങ് ബേൺഹാർഡ്, ഡെയ്ംലർ ബസ് വിഭാഗം തലവൻ ഹാർട്മുട്ട് സാഷിക്, ഡെയ്ംലർ ട്രക്ക് ഏഷ്യ തലവൻ മാർക് ലിസ്റ്റോസെല്ല, ഡെയ്മ്‌ലർ ബസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മാർക്കസ് വില്ലിങ്കർ, ഡെയ്ംലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് മാനേജിംഗ്  ഡയറക്ടർ എറിക് നെസൽഹോഫ്, റൈറ്റ് ബസ് ചെയർമാൻ മാർക് നോഡർ എന്നിവർ സംബന്ധിച്ചു.