എയർ കോസ്റ്റ മൺസൂൺ സെയിൽ

Posted on: May 24, 2015

Air-Costa-Flight-big

ഹൈദരാബാദ് : എയർ കോസ്റ്റ മൺസൂൺ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. വിവിധ സെക്ടറുകളിൽ 1,499 രൂപ മുതൽ 3,999 രൂപ വരെയാണ് നിരക്കുകൾ. വിജയവാഡ – ചെന്നൈ സെക്ടറിൽ 1,499 രൂപയാണ് നിരക്ക്. ബംഗലുരു – കോയമ്പത്തൂർ, ചെന്നൈ – ഹൈദരാബാദ്, ഹൈദരാബാദ് – വിജയവാഡ സെക്ടറുകളിൽ 1,699 രൂപയാണ് നിരക്ക്.

മെയ് 25 മുതൽ 29 വരെ ബുക്കുചെയ്യുന്നവർക്ക് മാത്രമെ മൺസൂൺ സെയിലിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. ജൂൺ 15 നും സെപ്റ്റംബർ 30 നും മധ്യേ യാത്ര ചെയ്യണമെന്ന് എയർകോസ്റ്റ സിഇഒ കെ. എൻ. ബാബു പറഞ്ഞു.