കാര്‍ഡിയോ വാസ്‌കുലാര്‍ അസുഖങ്ങള്‍ക്കുള്ള പരിരക്ഷയുമായി കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്

Posted on: October 6, 2023

കൊച്ചി : വ്യക്തികളുടെ ആരോഗ്യവും സാമ്പത്തികഭദ്രതയും സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധരായ കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിലവില്‍ ഹൃദ്രോഗം ഉള്ളവരെ കൂടി കവര്‍ ചെയ്യുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ കെയര്‍ ഹാര്‍ട്ട് അവതരിപ്പിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് വിധേയരാകുന്ന ആളുകളുടെ ആവശ്യങ്ങള്‍ മനസിലാക്കി, അത്യാവശ്യഘട്ടങ്ങളില്‍ ആവശ്യമായ കവറേജ് ഈ പ്രത്യേക പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ പതിവായ ഹാര്‍ട്ട് ചെക്കപ്പുകള്‍, ഹൃദയാരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്താന്‍ പ്രാപ്തരാക്കുന്ന പ്രോഗ്രാമുകളിലേക്ക് പ്രവേശനം എന്നിവയും ഇതു വാഗ്ദാനം ചെയ്യുന്നു.

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് ഇന്‍ ഇന്ത്യ; എ 360 ഡിഗ്രി ഓവര്‍ വ്യൂ എന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഹൃദ്രോഗ സംബന്ധമായ അസുഖത്തിന്റെ തോത് ഗണ്യമായ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. അതിലുപരി, ഈ സംസ്ഥാനങ്ങളില്‍ കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങളുടെ വ്യാപനവും വര്‍ധിച്ച തോതിലാണ്. നിലവില്‍ അക്യൂട്ട് കൊറോണറി സിന്‍ഡ്രം, എസ്ടി എലിവേഷന്‍ മയോ കാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍ എന്നിവയുടെ തോതും ഇന്ത്യയില്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്.

കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ കെയര്‍ ഹാര്‍ട്ട് ആശുപത്രി വാസത്തിനും സമഗ്ര കവറേജ് നല്കുന്നുണ്ട്. 30 ദിവസത്തെ പ്രീ ഹോസ്പിറ്റലൈസേഷന്‍ കവറേജും 60 ദിവസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ കവറേജും ഇതില്‍ ഉള്‍പ്പെടും. മാത്രമല്ല, ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍ കവറേജും ഓട്ടോമാറ്റിക് റീചാര്‍ജും നോ ക്ലെയിം ബോണസും ഇതിലുണ്ട്. കൂടാതെ ആയുഷ് പോലെയുള്ള ബദല്‍ ചികിത്സാ രീതികള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കും ഇന്‍ഷ്വറന്‍സ് ലഭിക്കും.

പണ്ട് ഹൃദയസംബന്ധമായ അസുഖങ്ങള്‍ പ്രായമായവരെ മാത്രം ബാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ചെറുപ്പക്കാര്‍ക്കിടയിലും കണ്ടുവരുന്ന അസുഖമായി മാറിയിരിക്കുന്നുവെന്ന് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് അജയ് ഷാ പറഞ്ഞു അലസമായ ജീവിതശൈലി, മോശം ഭക്ഷണരീതി, മാനസികസംഘര്‍ഷം, പാരമ്പര്യം എന്നിവ ഉള്‍പ്പെടെ പലവിധ പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കാനാവാത്ത മെഡിക്കല്‍ അത്യാവശ്യങ്ങള്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങളെ സുരക്ഷിതമാക്കാന്‍ ഒരു ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിനു സാധിക്കും. ഹൃദയാരോഗ്യത്തെ കുറിച്ച് ബോധവത്ക്കരണവും പതിവ് ആരോഗ്യ പരിശോധനകള്‍ക്കൊപ്പം പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും ഊന്നിപ്പറയുന്നതിനൊപ്പം കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് വ്യക്തികള്‍ക്ക് അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമായ കവറേജ് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.